കൂട്ടക്കടവാണ് ഉത്ഭവം
നാലു തലമുറകൾ, ഒരു വേര്. അകന്നുപോയ ബന്ധങ്ങൾക്ക് വീണ്ടും ജീവൻ നൽകാൻ ഒരുമിച്ചൊരു കുടുംബം.
ഉടൻ വരുന്നു ! അഞ്ച് തലമുറകളെ ഉൾക്കൊളിച്ചുകൊണ്ടുള്ള ഒരു മെഗാ ഡാറ്റാബേസ്.
ഏകദേശം 1904 മുതൽനമ്മുടെ തുടക്കത്തിന്റെ കഥ.
കൂടല്ലൂർ കൂട്ടക്കടവിൽ നിന്നാണ് പുത്തൻപീടികയിൽ തറവാടിന്റെ തുടക്കം. ഇന്ന് ആ തറവാട് ഒട്ടേറെ തലമുറകളിലൂടെ പടർന്നു പന്തലിച്ചിരിക്കുന്നു — കൂട്ടക്കടവിൽ മാത്രം നാല്പതോളം കുടുംബങ്ങളും, മറ്റു നാടുകളിലേക്ക് കുടിയേറിയവർ ഉൾപ്പെടെ അറുപത്തഞ്ചോളം വീടുകളുമുള്ള ഒരു വലിയ തറവാടായി വളർന്നിരിക്കുന്നു.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അകന്നുപോയ കുടുംബബന്ധങ്ങൾക്ക് വീണ്ടും ജീവൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത് — കൂട്ടക്കടവിലുള്ളവരെയും, മറ്റ് ദേശങ്ങളിലേക്ക് ചേക്കേറിയ എല്ലാ പ്രിയപ്പെട്ടവരെയും ഒരുമിച്ച് അണിനിരത്തി.
നിലവിൽ മൂന്ന് തലമുറകളിൽ പെട്ടവരാണ് ഈ കൂട്ടായ്മയിലുള്ളത്. അവർക്ക് മുൻപുള്ള തലമുറയുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി, നാല് തലമുറകളുടെ ഒരു സമ്പൂർണ്ണ കുടുംബ ഡാറ്റാബേസ് തയ്യാറാക്കുകയാണ് ഞങ്ങൾ.
ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്ന മൂന്ന് കാര്യങ്ങൾ.
സന്തോഷത്തിലും വിഷമത്തിലും വേർതിരിവില്ലാതെ പരസ്പരം താങ്ങാവുക.
അപ്രതീക്ഷിത പ്രതിസന്ധികളിലും അടിയന്തരഘട്ടങ്ങളിലും ഒരുമിച്ച് നിൽക്കുക.
വിദ്യാഭ്യാസത്തിലും വ്യക്തിത്വവികസനത്തിലും കുട്ടികൾക്ക് ശരിയായ വഴികാട്ടിയാവുക.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ, വിവിധ പ്രൊഫഷനുകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ള ഒരുപാട് പേർ ഇന്ന് ഈ കൂട്ടായ്മയിലുണ്ട്. അവരുടെ അനുഭവസമ്പത്ത് കുടുംബത്തിന്റെ ഉന്നമനത്തിനായി ഒരുമിച്ച് ഉപയോഗപ്പെടുത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
നാല് തലമുറകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ കുടുംബ രേഖ ഒരുങ്ങിക്കൊണ്ടിരിക്കുന്നു — ഇൻശാ അല്ലാഹ്, ഇത് പൂർത്തിയാകുമ്പോൾ നമ്മുടെ വേരുകൾ വരും തലമുറകൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.
അറിയാതെ വിട്ടുപോയ ആരെയെങ്കിലും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടെങ്കിൽ, അവരെക്കൂടി ഈ കൂട്ടായ്മയിലേക്ക് ചേർക്കാൻ ഞങ്ങളെ അറിയിക്കുക.
കുടുംബ കൂട്ടായ്മയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, ഗ്രൂപ്പിൽ ചേരുന്നതിനും ബന്ധപ്പെടുക.